സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ട്രിബ്യൂണലിനെ അറിയിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ പരിഗണിക്കുന്നത്തിനിടെ ആണ്‌ സര്‍ക്കാരിന്‍റെ നീക്കം.

സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ട്രിബ്യൂണലിനെ അറിയിച്ചു. ട്രിബ്യൂണൽ നേരത്തെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. ഇത് മറികടന്നു ജോയിൻ ചെയ്യാൻ സർക്കാൻ സർക്കുലർ ഇറക്കുക ആയിരുന്നു. കോടതി അലക്ഷ്യ കേസിൽ നിന്ന് തലയൂരാൻ ആണ്‌ ഇപ്പോള്‍ സർക്കുലർ പിൻവലിച്ചത്.

അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ വിദ്യാഭ്യാസ വകുപ്പ്; നിയമോപദേശം തേടും

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates