തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തലസ്ഥാന നഗരം ഇത്തവണയും ദുരിതബാധിത പ്രദേശങ്ങള്‍ക്ക് താങ്ങായും തണലായും നിന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് മാത്രം 85 ലോഡ് സാധനങ്ങള്‍ ദുരന്തബാധിത പ്രശ്നങ്ങളിലേക്ക് എത്തിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്.

ഇപ്പോള്‍ കോര്‍പ്പറേഷന്‍ കോഴിക്കോട്ടേക്ക് അയച്ച ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്ന് കൊടുത്തയച്ച സ്നേഹ സമ്മാനത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് വി കെ പ്രശാന്ത്. കോഴിക്കോട് നിന്ന് ഏറെ പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയാണ് കൊടുത്തയച്ചത്.

വി കെ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയിൽ
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്....
ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് .... #സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു ...