ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നുവെങ്കിലും ഇവരെയും വിവരം അറിയിച്ചിരുന്നില്ലെന്നാണ് മകളുടെ പരാതിയിൽ ആരോപിക്കുന്നത്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിരെ പരാതിയുമായി മരിച്ച രോഗിയുടെ ബന്ധുക്കൾ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് മകൾ ആരോപിച്ചിരിക്കുന്നത്. ഹരിപ്പാട് സ്വദേശിയായ ദേവദാസ്(55) എന്ന രോഗിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നുവെങ്കിലും ഇവരെയും വിവരം അറിയിച്ചിരുന്നില്ലെന്നാണ് മകൾ ആർ രമ്യ പരാതിയിൽ ആരോപിക്കുന്നത്. ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെന്നാണ് മകൾ രമ്യയുടെ പരാതി. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.