അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. അഭിലാഷ് ,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി മുഹമ്മദ് എന്ന ഉണ്ണി ഒളിവിലാണ്. മയക്കുമരുന്ന് സംഘത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. പിതാവിൻ്റെ സുഹൃത്ത് മുഹമ്മദ് എന്ന ഉണ്ണി രണ്ട് സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു നൗഫലിൻ്റെ ഉപദ്രവം. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. 

പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സംഘത്തിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. 

Read Also: തൃത്താലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന് കുടുംബം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona