കോഴിക്കോട്: കരിപ്പൂരില്‍ വെള്ളിയാഴ്ച രാത്രി സംഭവിച്ച വിമാന അപകടത്തില്‍ രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെയോ അന്വേഷിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബാദുഷ ജമാല്‍ എന്നയാളാണ് കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 190 യാത്രക്കാരുമായി ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായത്.