ശബരിമല കൊള്ളയിൽ കൃത്യമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നടപടി നേരത്തെ എടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.
ദില്ലി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. പരിപാടി സർക്കാർ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാർട്ടിയുടെ നയങ്ങൾക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ബോർഡിന്റേതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ശബരിമല കൊള്ളയിൽ കൃത്യമായി ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നടപടി നേരത്തെ എടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.

