തിരുവനന്തപുരം: തലശേരി ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയന്‍റെ ജൂനിയറായി പഠിച്ച കാലം ഓര്‍ത്തെടുത്ത് പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്‍. ഇപ്പോള്‍ കുറച്ച് മൂകതയുണ്ടെങ്കിലും പണ്ട് പിണറായി വിജയന്‍ എല്ലാവരോടും വളരെ ഫ്രണ്ട്‍ലി ആയിരുന്നുവെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ അന്ന് തന്നെ നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഒരു നേതാവാകുമെന്ന് അന്നേ മനസില്‍ തോന്നിയിരുന്നു. പിണറായി വിജയനോട് താന്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ആത്മീയമായിട്ട് തന്‍റെ ആചാര്യന്‍ ചെങ്കോട്ടുകോണം സ്വാമിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ അത് നിങ്ങളാണെന്ന്....

വളരെ നിസ്വാര്‍ത്ഥനാണ് പിണറായി വിജയന്‍. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യും. വ്യക്തിപരമായിട്ട് ഒന്നും ആഗ്രഹിക്കുന്നയാളല്ല. പണ്ടേ അത് അങ്ങനെ ആയിരുന്നു. ഇന്നും പാര്‍ട്ടി മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.