കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താൻ ശ്രമം. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വര്‍ണ്ണമാണ് പരിശോധനക്കിടെ പിടിച്ചെടുത്തത്. രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. കാലിൽ സ്വര്‍ണ്ണ മിശ്രിതം കെട്ടി വച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ അറസ്റ്റിലായത്. എണപത്തഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 

പതിനാല് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി മുംബൈ സ്വദേശി യുവതിയും അറസ്റ്റിലായി. ഗുഹ്യഭാഗത്ത് സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്.