ദുബായിയില്‍ നിന്നും വന്ന കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. 600 ഗ്രാം സ്വർണ പിടികൂടിയത്. ദുബായിയില്‍ നിന്നും വന്ന കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അതേസമയം വയനാട് ബത്തേരിയില്‍ രണ്ടുപേരില്‍ നിന്നായി ഒരുകോടിയോളം രൂപ പിടികൂടി. കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 92, 50,000 രൂപയാണ് പൊലീസ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്. പണം കൊണ്ടുവന്ന കോഴിക്കോട് കുറ്റ‍്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു .