Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത് കേസ്: സമരം മനുഷ്യജീവന് നേരെയുള്ള വെല്ലുവിളിയെന്ന് സിപിഎം

"രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ   മനുഷ്യജീവൻവച്ചുള്ള പന്താടലാണ്. കള്ളക്കഥകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു ഡി എഫും ബി ജെ പിയും"

gold smuggling case cpm against protest
Author
Trivandrum, First Published Jul 10, 2020, 5:31 PM IST

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിന്‍റെ പേരിൽ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിനെതിരെ സിപിഎം. രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ   മനുഷ്യജീവൻവച്ചുള്ള പന്താടലാണ് സമരം കൊണ്ട് ചെയ്യുന്നത്. കള്ളക്കഥകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു ഡി എഫും ബി ജെ പിയും എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. 

സാമൂഹ്യവ്യാപനത്തിനരികിൽ കേരളം നിൽക്കെ സ്വർണ്ണകള്ളക്കടത്തിന്റെ മറവിൽ  എൽ ഡി എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ നിന്ന്:

 സ്വർണ്ണകള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എൽ ഡി എഫ് സർക്കാറിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എൻ ഐ എ ഉൾപ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എൻ ഐ എ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എൽ ഡി എഫ് സർക്കാറിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എൽ ഡി എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവിൽ  സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുൻനിർത്തിയുള്ള വില കുറഞ്ഞരാഷ്ട്രീയ സമരം മാത്രമാണ്. കൊവിഡ് പ്രൊട്ടോകോൾപോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ   മനുഷ്യജീവൻവച്ചുള്ള പന്താടലാണ്.

 

Follow Us:
Download App:
  • android
  • ios