കേസിന്‍റെ വിചാരണ അനധികൃത പണം കൈമാറ്റവുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ വിചാരണ ചെയ്യേണ്ടത് എൻഐഎ കോടതിയിലാണ് എന്നാണ് മറുവാദം.

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തമ്മിൽ തർക്കം. എൻഐഎ കേസിൻ്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യമുന്നയിച്ച് കൊച്ചിയിലെ എൻഐഎ കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്. നടക്കില്ലെന്നാണ് എൻഐഎയുടെ നിലപാട്.

Add Asianetnews as a Preferred SourcegooglePreferred

കേസിന്‍റെ വിചാരണ അനധികൃത പണം കൈമാറ്റവുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. കള്ളപ്പണം വെറുപ്പിക്കുന്നതിനെതിരായ പിഎംഎല്‍എ നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസെന്ന് ഇഡി വാദിക്കുന്നു. ഈ ആവശ്യത്തെ എൻഐഎ പൂര്‍ണ്ണായും എതിർത്തു. തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ വിചാരണ ചെയ്യേണ്ടത് എൻഐഎ കോടതിയിലാണ് എന്നാണ് മറുവാദം. എന്തിനാണ് ഇങ്ങനെയൊരു ഹർജിയുമായി വന്നതെന്നും എൻഐഎ ഇഡിയോട് ചോദിച്ചു. ഹർജിയിൽ അടുത്തയാഴ്ച വീണ്ടും വാദം കേൾക്കും.