തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റിൽ പരിശോധനയ്ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ പൊതുഭരണ വകുപ്പ് ഉന്നയിച്ചതോടെ ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് എന്‍ഐഎയുടെ നീക്കം. നേരിട്ട് പരിശോധനയ്ക്ക് എത്തുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു.