കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ വഴിത്തിരിവ്. കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് പ്രതി സന്ദീപ് നായർ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാണ് സന്ദീപ്‌ കോടതിയോട് ആവശ്യപ്പെട്ടത്.എൻ ഐ എ കോടതിയിൽ ആണ് അപേക്ഷ നൽകിയത്.

എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസിൽ തെളിവാകും എന്നും സന്ദീപ് നായർ പറഞ്ഞു. മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കും എന്ന്‌ പറയാൻ ആകില്ലെന്ന്  കോടതി പറഞ്ഞു.


updating...