ഷാർജയിൽ നിന്നെത്തിയ ഇരുവരും മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്
കൊച്ചി: സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടുപേർ നെടുമ്പാശേരി വിമാന താവളത്തിൽ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഇരുവരും മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വർണ്ണമാണ് കേരളത്തിലേക്ക് എത്തിച്ചത്.
Add Asianetnews as a Preferred Source

