Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി, കസ്റ്റംസ് ഉദ്യോഗസ്ഥന് സ്വർണ്ണം കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്. 

gold smuggling customs officer arrested from Nedumbassery airport
Author
Kochi, First Published Mar 1, 2019, 2:39 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ പിടിയില്‍. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുംമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. പിടിയിലായ ഉദ്യോഗസ്ഥനെ കുറിച്ച് കസ്റ്റംസും വിജിലൻസും അന്വേഷണം നടത്തുമെന്ന് അറിയിച്ചു. 

സ്ഥിരമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ  തുടര്‍ന്ന് സുനില്‍ ഫ്രാന്‍സിസ് നിരീക്ഷണത്തിലായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ പ്രതിയെ ഇന്ന് വൈകീട്ട് ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണമാണ്. 

Follow Us:
Download App:
  • android
  • ios