Asianet News MalayalamAsianet News Malayalam

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

എമർജൻസി ലൈറ്റിനുള്ളിലും മറ്റും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്

gold worth 1crore seized at Kannur Airport
Author
Kannur International Airport, First Published Dec 5, 2020, 3:11 PM IST

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. 2147 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി സിറാജിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. എമർജൻസി ലൈറ്റിനുള്ളിലും മറ്റും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് പിടികൂടാനായത്.

Follow Us:
Download App:
  • android
  • ios