ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്. 

കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു (Pallan Shaiju) പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പല്ലൻ ഷൈജുവിനെ പുറത്താക്കിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടൽ, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു. തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്.