രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. 

തിരുവനന്തപുരം: ധനുവച്ചപുരത്ത് (Dhanuvachapuram) വീണ്ടും ​ഗുണ്ടകളുടെ അക്രമം (Goons Attack) . ഇന്നലെ രാത്രിയാണ് അക്രമമുണ്ടായത്. ഇവർ വാഹനങ്ങൾ അടിച്ചു തകർത്തു. ധനുവച്ചപുരം കോളേജിൽ പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.