Asianet News MalayalamAsianet News Malayalam

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി; 'സ്റ്റാലിൻ ഭരണമോ' എന്നും പ്രതിപക്ഷ നേതാവ്

സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണ്. നരേന്ദ്രമോദിയുടെ വഴിയേ സംസ്ഥാനഭരണവും പോകുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
 

government action against secretariat official leader of the opposition asked is this the stalin regime
Author
Thiruvananthapuram, First Published Jul 7, 2021, 12:42 PM IST

തിരുവനന്തപുരം: മരം മുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിയെ നിർബന്ധിത അവധിയെടുപ്പിക്കാൻ എൽഡിഎഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണ്. നരേന്ദ്രമോദിയുടെ വഴിയേ സംസ്ഥാനഭരണവും പോകുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. ലഹരി മരുന്നിന്റെ വ്യാപനം തടയണം.  കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകും. കൊവിഡ് മരണ നിരക്ക് സംബന്ധിച്ച് വ്യക്തമായ ഉത്തരം സർക്കാർ നൽകുന്നില്ല. ഐസിഎംആർ മാനദണ്ഡമനുസരിച്ച് കൊവിഡ് മരണ നിരക്ക് പുന:പരിശോധിക്കണം. ഒന്നാം തരം​ഗത്തിലേയും രണ്ടാം തരം​ഗത്തിലേയും മരണത്തിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കണം. സംസ്ഥാന വിദഗ്ധ സമിതി നടത്തിയ പ്രവർത്തനം പരിശോധിക്കണം. സുപ്രീം കോടതി നിർദ്ദേശിച്ച സഹായം അർഹരായവർക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകണം. 

സ്വർണ കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണ്. ഒത്തുകളി സംശയം ശക്തമാകുന്നു. കുഴൽപ്പണ കേസന്വേഷണവും ലാഘവത്തിലാണ്. മുവാറ്റുപുഴ പോക്സോ  കേസിലെ മാത്യു കുഴൽ നാടന്റെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാർ ആദ്യം വണ്ടി പെരിയാറിൽ പോകണം. പിന്നീട് വടകരയിൽ പോകണം.

നിയമസഭ കയ്യാങ്കളി കേസിൽ സി പി എമ്മിന്റേത് ദുർബല വാദമാണ്. ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാൽ എതിർക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. സി പി എം മറന്നാലും ജോസ് കെ മാണി അത് മറക്കരുത് എന്നും വി ഡി സതീശൻ പറഞ്ഞു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios