Asianet News MalayalamAsianet News Malayalam

അരിവിതരണം തടഞ്ഞ നടപടി; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

സ്കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തെര. കമീഷന് സർക്കാർ വിശദീകരണം നൽകി. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടി എന്നാണ് വിശദീകരണം.

Government approach high court on denying rice distribution
Author
Trivandrum, First Published Mar 28, 2021, 11:18 PM IST

തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് നീക്കം. സ്കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തെര. കമീഷന് സർക്കാർ വിശദീകരണം നൽകി. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടി എന്നാണ് വിശദീകരണം.

അതേസമയം ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും സമയത്തിന് മുമ്പേ നല്‍കി വോട്ടുറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനെതി തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി കടന്നാക്രമണം നടത്തി. പ്രതിപക്ഷത്തെ അന്നം മുടക്കികള്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച മുഖ്യമന്ത്രി കിറ്റ് വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല കിറ്റ് വിതരണം തുടങ്ങിയത്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് ഏപ്രില്‍ ആദ്യം കിറ്റ് നല്‍കുന്നത് . പ്രതിപക്ഷം ആരോപിക്കും പോലെ സ്കൂള്‍ കുട്ടികള്‍ക്കുളള കിറ്റ് വിതരണം മുടങ്ങിയിട്ടില്ല. മെയ് മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നേരത്തെ കൊടുക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടുക്കുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനെന്നും മുഖ്യമന്ത്രി ഇന്ന് വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios