Asianet News MalayalamAsianet News Malayalam

ഉദ്യോഗാർത്ഥിക്ക് സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ; തുടർ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടെ മാത്രം

അനുകൂല തീരുമാനമുണ്ടായതോടെയാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും.

government deal with lgs rank holders gives assurance of action
Author
Trivandrum, First Published Feb 28, 2021, 3:33 PM IST

തിരുവനന്തപുരം: പിഎസ്‍സി എൽജിഎസ് ഉദ്യോഗാർത്ഥികളുമായി മന്ത്രി എ കെ ബാലൻ നടത്തിയ ചർച്ചയുടെ മിനുട്സ് പുറത്ത്. ആറ് ഉറപ്പുകളാണ് സർക്കാർ സമരക്കാർക്ക് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. 

ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ  ആറ് ഉറപ്പുകൾ

1. എൽജിഎസിൽ പ്രതീക്ഷിത ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട്  ചെയ്യും
2. സ്ഥാനക്കയറ്റം നൽകി പുതിയ ഒഴിവുകൾ പിഎസ്‍സിയെ അറിയിക്കും
3. തടസ്സമുള്ളവയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകും
4. പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും
5. നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി  8 മണിക്കൂറാക്കുന്നത് പരിഗണനയിൽ
6. സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കും

തുടർനടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും സ്വീകരിക്കുക. അനുകൂല തീരുമാനമുണ്ടായതോടെയാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ.

Follow Us:
Download App:
  • android
  • ios