തിരുവനന്തപുരം: പള്ളിക്കൽ സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കാൻ കെജിഎംഒയുടെ ആഹ്വാനം. ശനിയാഴ്ചയാണ് പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഒരു സംഘം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരണത്തിന് ഇറങ്ങുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണകളും സംഘടിപ്പിച്ചു.