Asianet News MalayalamAsianet News Malayalam

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; ഉപവാസ സമരത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാർ

ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം

government doctorts going to start strike
Author
Thiruvananthapuram, First Published Sep 16, 2021, 7:56 AM IST

തിരുവനന്തപുരം: തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തിയതി സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെ ജി എം ഒ എ തീരുമാനിച്ചു. എന്നാൽ രോ​ഗീ പരിചരണത്തെ സമരം ബാധിക്കില്ല. തുടർന്ന് നിസഹകരണ സമരവും തുടങ്ങുകയാണ്. ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതി  തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും.

ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം . എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവായിട്ടില്ല, റിസ്ക് അലവൻസ് ഇല്ല ഇങ്ങനെ നിരവധി പോരായ്മകളാണ് ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios