ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സര്‍ക്കാര്‍. ആഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കാലാവധി നീട്ടിയത്.
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സര്‍ക്കാര്‍. ആഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കൽ ഉൾപ്പെടെ ആറ് സർക്കാർ ഇതര ഏജൻസികൾക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നൽകിയത്. ഇത് രണ്ടാം തവണയാണ് ഈ ഏജൻസികൾക്ക് യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത്.

