വിവിധ വകുപ്പുകൾക്ക് നൽകുന്ന അപേക്ഷകളിൽ ഇനി താഴ്‌മയായി എന്ന വാക്ക് ചേർക്കണ്ട. അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കണമെന്ന് സർക്കാർ പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്.

തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് നൽകുന്ന അപേക്ഷകളിൽ ഇനി താഴ്‌മയായി എന്ന വാക്ക് ചേർക്കണ്ട. അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കണമെന്ന് സർക്കാർ പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് താഴ്മയായി ഒഴുവാക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകും. പുതിയ പദപ്രയോഗം സ്വീകരിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പ് തലവന്മാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിട്ടുണ്ട്.

സാറെന്നും മാഡമെന്നും വിളിച്ചില്ലെങ്കിൽ, താഴ്മയായി അപേക്ഷിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അരുചി തോന്നുമോ?

അരവണയ്ക്ക് വില കൂടും: ശബരിമലയിൽ വഴിപാട് നിരക്കുകൾ പുതുക്കി

പത്തനംതിട്ട: ശബരിമലയിലെയും പമ്പയിലെയും വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപയാക്കി. പടി പൂജയ്ക്ക് 1,37,900 രൂപയാണ് പുതിയ നരിക്ക്. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500 രൂപയായിരുന്നു അത് 625 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രിൽ നാല് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്.

പുതുക്കിയ നിരക്കുകള്‍

(പഴയ നിരക്ക് ബ്രാക്കറ്റിൽ)
1.ഗണപതിഹോമം - 375(300)
2.ഭഗവതിസേവ - 2500(2000)
3.അഷ്ടാഭിഷേകം - 6000(5000)
4.കളഭാഭിഷേകം - 38400(22500)
5.പഞ്ചാമൃതാഭിഷേകം -125(100)
6.പുഷ്പാഭിഷേകം - 12500(10000)
7.സഹസ്രകലശം - 91250(80000)
8.ശതകലശം - 12500(10000)
9.അരവണ (250 മി.ലി) - 100(80)
10.അപ്പം (1പാക്കറ്റ് 7എണ്ണം) - 45(35)
11.അഭിഷേക നെയ്യ്(100മില്ലി) - 100(75)
12.തുലാഭാരം - 625(500)
13.ഉഷപൂജ -1500(1000)
14.ഉച്ചപൂജ - 3000(2500)
15.ഉദയാസ്തമനപൂജ - 61800(50000)
16.ഉത്സവബലി - 37500(30000)
17.പടിപൂജ - 1,37,900(1,15,000)
18.നിത്യപൂജ - 4000(3000)
19.വെള്ളിഅങ്കി ചാര്‍ത്ത് - 6250(5000)
20.തങ്കഅങ്കി ചാര്‍ത്ത് - 15000(10000)
21.നീരാജ്ഞനം - 125(100)
22.ചോറൂണ് - 300(250)
23.മഞ്ഞള്‍പ്പറ - 400(300)
24.നെല്‍പ്പറ - 200(200)
25.കെട്ടുനിറ - 300(250) പമ്പയില്‍
26.മോദകം (7എണ്ണം) - 40(35)
27.വടമാല - 250(200)