1,59,481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം. 

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളുടെ ( Natural disaster ) പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികള്‍ക്ക് ( fishermen ) സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു കുടുംബത്തിന് 3000 രൂപ ധനസഹായമാണ് ലഭിക്കുക. 1,59,481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം. 

മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം

കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത് മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് 26 ദിവസം തൊഴില്‍ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.