എൻട്രികേ‍‍ഡർ ‍ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, ഡി എ വർധന മരവിപ്പിച്ചു, കൊവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനം പുന:സ്ഥാപിക്കാമുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. എൻട്രികേഡർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് സമരം. കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൻട്രികേ‍‍ഡർ ‍ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, ഡി എ വർധന മരവിപ്പിച്ചു, കൊവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനം പുന:സ്ഥാപിക്കാമുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി.

നേരത്തെ ഈ പ്രശ്നങ്ങൾ ഉയർന്നതോടെ പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona