ഒരു സമ്മർദവും തനിക്ക് മേൽ നടക്കില്ലെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി . സർക്കാർ നിയമപരമായി പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ അവസാനിക്കും

തിരുവനന്തപുരം : ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഭയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം . ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളയാൾ ഗൂഢാലോചനയിൽ പങ്കാളിയായി. അതേ സമയം തന്നെ വധിക്കാനുള്ള ശ്രമം എന്ന ആരോപണം ​ഗവർണർ തിരുത്തി. 

അതേസമയം ഒരു സമ്മർദവും തനിക്ക് മേൽ നടക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി . സർക്കാർ നിയമപരമായി പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ അവസാനിക്കും. സ്വകാര്യമായി ഇവർ ഭരണഘടനയ്ക്ക് എതിരെ സംസാരിക്കുകയാണ് . ഒരു മുൻ മന്ത്രി പാകിസ്ഥാൻ ഭാഷയിൽ സംസാരിച്ചുവെന്നും ജലീലിനെ ഉന്നംവച്ച് ​ഗവർണർ പറഞ്ഞു. 

മാധ്യമങ്ങൾ എത്രത്തോളം ഉത്തരവാദിത്വം പാലിക്കുന്നുണ്ടെന്ന് ​ഗവർണർ ചോദിച്ചു. ആരെങ്കിലും മൈക്ക് വച്ചാൽ ഞാൻ സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർ അങ്ങനെ ആരെങ്കിലുമാണോ എന്ന് ​ഗവ‍ർണർ ചോദിച്ചു. മാധ്യമങ്ങൾ കാത്ത് നിൽക്കുമ്പോൾ, താൻ കാണാതെ പോവുകയാണോ വേണ്ടത്. താൻ ആരെയും രാജ്ഭവനിൽ ക്ഷണിച്ച് വരുത്തി സംസാരിക്കാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ മാധ്യമങ്ങൾ ചോദ്യം ചോദിക്കാത്തതെന്നും ​ഗവർ‌ണർ ചോദിച്ചു . മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു. 

തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് ​ഗവർണർ, 'മറ്റുപല കാര്യങ്ങൾക്കും പിണറായി സഹായം തേടി'