പ്രത്യേക വിമാനത്തിൽ എയർ ഫോഴ്സിന്‍റെ ടെക്നിക്കൽ ഏരിയയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും ആരോഗ്യ മന്ത്രിയും ചേർന്ന് സ്വീകരിച്ചു.

തിരുവനന്തപുരം: കന്യാകുമാരിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായുള്ള യാത്രാമധ്യേ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. പ്രത്യേക വിമാനത്തിൽ എയർ ഫോഴ്സിന്റെ ടെക്നിക്കൽ ഏരിയയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി സദാശിവവും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോയി. കന്യാകുമാരിയിലെ റോഡ്, റെയിൽ മേഖലകളിലെ വിവിധ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.