Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാരിന്‍റെ പരസ്യത്തിനെതിരെ ഗവര്‍ണര്‍

"കേന്ദ്രവും സംസ്ഥാനവും ഒരു വിഷയത്തിൽ രണ്ട് തട്ടിൽ ആകുന്നത് ഭരണഘടനയ്ക്ക് നല്ലതല്ല. ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അല്ല ഉപയോഗിക്കേണ്ടത്"
 

governor Arif Mohammad Khan against kerala government on anti caa advertisements
Author
Kochi, First Published Jan 10, 2020, 6:00 PM IST

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പത്രപരസ്യം നൽകിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ .പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പത്രപരസ്യം നൽകിയത് അംഗീകരിക്കാൻ ആകില്ല. രാഷ്ട്രപതി ഒപ്പിട്ട നിയമത്തിന് എതിരെ പരസ്യം നൽകുന്നത് ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നത് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ പറ‍ഞ്ഞു. 

കേന്ദ്രവും സംസ്ഥാനവും ഒരു വിഷയത്തിൽ രണ്ട് തട്ടിൽ ആകുന്നത് ഭരണഘടനയ്ക്ക് നല്ലതല്ല. ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അല്ല ഉപയോഗിക്കേണ്ടതെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. നിയമം ഒരുതരത്തിലും കേരളത്തെ ബാധിക്കാത്തതാണെന്നിരിക്കെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല.   പണം ചെലവഴിക്കേണ്ടത് പൊതു ആവശ്യങ്ങൾക്കായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios