Asianet News MalayalamAsianet News Malayalam

വീണ്ടും ഗവർണറുടെ ഇടപെടൽ, സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ചു

രജിസ്ട്രാർ കൃത്യവിലോപം  കാട്ടിയിട്ടുണ്ടെങ്കിൽ  അച്ചടക്കനടപടി സ്വീകരിക്കാനും ഗവർണർ കെടിയു വൈസ് ചാൻസ്ള ർക്ക് നിർദ്ദേശം നൽകി. 
 

governor arif mohammad khan freezed ktu temporary recruitments
Author
First Published Jan 6, 2023, 8:52 PM IST

തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാലയിൽ  താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു. വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ കണക്കിലെടുത്താണ് തീരുമാനം. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ താൽക്കാലിക നിയമനങ്ങൾ നടത്താവൂ എന്നാണ് ഗവർണ്ണറുടെ നിർദ്ദേശം. രജിസ്ട്രാർ കൃത്യവിലോപം കാണിയിട്ടുണ്ടെങ്കിൽ  അച്ചടക്കനടപടി സ്വീകരിക്കാനും ഗവർണർ കെടിയു വൈസ് ചാൻസില‍ര്‍ക്ക് നിർദ്ദേശം നൽകി.  

മുഖ്യമന്ത്രിക്ക് മധുരം നൽകിയതിൽ വ്യാഖ്യാനങ്ങൾ വേണ്ട, ചാന്‍സലര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍

സർവകലാശാലകളിൽ നിലപാട് കടുപ്പിക്കുകയാണ് ഗവർണർ. സിസ തോമസിനെ താൽക്കാലിക വിസിയായി നിയമച്ച ഗവർണ്ണർ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഏത് വിധേനെയും എതിർക്കാനാണ് സർക്കാർ നീക്കം. സിസ തോമസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌ഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. 

സിസ തോമസിനെ താൽക്കാലിക വിസിയായി നിയമച്ച ഗവർണറുടെ നടപടിക്കെതിരായ സർക്കാരിന്‍റെ ഹർജി തള്ളിയാണ് ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തി സ്ഥിരം വിസിയെകണ്ടെത്താനുള്ള സെലക്ഷൻ  കമ്മിറ്റി രൂപീകരിക്കാണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. എന്നാൽ  യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൽ ബഞ്ച് ഉത്തരവെന്ന് വിലയിരുത്തിയ ഡിവിഷൻ ബഞ്ച് ഉത്തരവിലെ 144, 145 ഖണ്ഡിക സ്റ്റേ ചെയ്തു. കെടിയു നിയമത്തിലോ, യുജിസി ചട്ടത്തിലോ സർച്ച് കമ്മിറ്റിയിൽ  ഗവർണ്ണറുടെ നോമിനി വേണമെന്ന് പറയുന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. 

വിസിയെ നിയന്ത്രിക്കാൻ നാലംഗ ഉപസമിതിയെ വെച്ച് സിണ്ടിക്കേറ്റ് യോഗം

സാങ്കേതിക സർവ്വകലാശാല വിസിയെ നിയന്ത്രിക്കാൻ നാലംഗ ഉപസമിതിയെ വെച്ച് സിണ്ടിക്കേറ്റ് യോഗം. പികെ ബിജുവിൻറെ നേതൃത്വത്തിലുള്ള സമിതിയെയാണ് ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് യോഗം നിയോഗിച്ചത്. ദൈനം ദിന കാര്യങ്ങളിൽ സഹായത്തിനാണ് സമിതി എന്ന് പറയുമ്പോഴും സർക്കാറും സിണ്ടിക്കേറ്റും എതിർക്കുന്ന വിസി സിസ തോമസിനെ നിയന്ത്രിക്കുക തന്നെയാണ് ലക്ഷ്യം. സിണ്ടിക്കേറ്റ് യോഗത്തിൽ വിസിയും സിണ്ടിക്കേറ്റ് അംഗങ്ങളും തമ്മിലുണ്ടായത് രൂക്ഷമായ തർക്കമാണ്. ഗവർണ്ണറും വിസിയും എതിർത്ത താൽക്കാലിക നിയമനത്തിനുള്ള വിജ്ഞാപനത്തെ സിണ്ടിക്കേറ്റ് അംങ്ങൾ ന്യായീകരിച്ചു. മുൻ വിസിയുടെ അനുമതി വിജ്ഞാപനത്തിനുണ്ടെന്നായിരുന്നു വിശദീകരണം. നിർബന്ധമാണെങ്കിൽ കെടിയുവിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും ഇന്ന് തന്നെ പിരിച്ചുവിടണമെന്ന് സിണ്ടിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സർവ്വകലാശാല പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ അത് വേണ്ടെന്ന് ഒടുവിൽ വിസി പറഞ്ഞു. താൽക്കാലിക നിയമനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ ഏജൻസിയായ സിഎംഡിയെ യോഗം ചുമതലപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios