തിരുവനന്തപുരം: കേരളത്തിന്‍റെ ലഹരി ഉപഭോഗം വര്‍ധിക്കുന്നതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നൂറുശതമാനം സാക്ഷരതയുളള കേരളത്തിലെ ലഹരിഉപയോഗത്തിന്‍റെ കണക്കുകൾ തന്നെ ഞെട്ടിച്ചുവെന്ന് ഗവർണർ വ്യക്തമാക്കി. പുതുതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ഗാന്ധിയൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം തിരുവനന്തപുരത്ത് ചെയ്യുകയായിരുന്നു അദ്ദേഹം. 10 ലക്ഷം കുടുംബങ്ങളെ ഗാന്ധിമാർഗ്ഗത്തിലേക്ക് കൊണ്ടുവരാനുളള യജ്ഞത്തിനും ഗാന്ധി സ്മാകര നിധി തുടക്കമിട്ടു.