Asianet News MalayalamAsianet News Malayalam

Governor v/s Government : സർക്കാരിനെ വീണ്ടും വെട്ടിലാക്കി ഗവർണർ; ഹൈക്കോടതി നോട്ടീസ് സർക്കാരിന് അയച്ചു

ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. ഇതാണ് ഗവർണറുടെ നിലപാട്. 

Governor Arif Mohammad Khan refuses to reply to high court notice on VC appointment Controversy
Author
Trivandrum, First Published Dec 29, 2021, 7:31 PM IST

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ (Kannur Vice Chancellor) നിയമനത്തിൽ വണ്ടും സർക്കാരിനെ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് അയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്. 

വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. ഇതാണ് ഗവർണറുടെ പ്രതികരണം. 

ചാൻസലർ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ഇത് പലവട്ടം ആവർത്തിക്കുകയും ചെയ്തു. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. 

കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വള‌ർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമായി നിൽക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം. 

ഹൈക്കോടതിയുടെ നോട്ടീസ് പോലും താനല്ല ചാൻസലറല്ലെന്ന് പറഞ്ഞ് ഗവർണർ മടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അടുത്ത നീക്കമെന്താകുമന്നാണ് ഇനി അറിയേണ്ടത്. 

Follow Us:
Download App:
  • android
  • ios