ചേർത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവൻ ക്വാർട്ടേഴ്‌സിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ (governor arif mohammad khan) ഡ്രൈവര്‍ ആത്മഹത്യ (suicide) ചെയ്ത നിലയില്‍. ചേർത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവൻ ക്വാർട്ടേഴ്‌സിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തേജസിന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് ക്വാര്‍ട്ടേഴ്സില്‍ തിരച്ചില്‍ നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണ് എന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തില്‍ പരാമര്‍ശമുണ്ട്.

ഗവർണര്‍ക്ക് രണ്ട് ഡ്രൈവര്‍മാരാണ് ഉള്ളത്. അതില്‍ ഒരാളാണ് ആത്മഹത്യ ചെയ്ത തേജസ്. ചേർത്തല സ്വദേശി തേജസിന്‍റെ കുടുംബം എറണാകുളത്താണ് ഉള്ളത്. വര്‍ഷങ്ങളായി രാജ്ഭവനിലെ ജീവനക്കാരാണ് തേസജ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്. തേജസിന്‍റെ കുടുംബമെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.