കൊച്ചിയിൽ എത്തുന്നത്  ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം

കൊച്ചി : നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ നിന്നും കേരളാ ഗവർണറെ ഒഴിവാക്കി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ ഗവർണറുടെ പേരും നൽകിയിരുന്നു. കൊച്ചിയിൽ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. ഗവർണർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഇന്ന് വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീൽ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഉണ്ടാകും. 
നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി.രാജീവ് സ്വീകരിക്കും. 

YouTube video player