Asianet News MalayalamAsianet News Malayalam

വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍, 9 പേര്‍ക്ക് നോട്ടീസ്, നേരിട്ടെത്തണമെന്നില്ല,അഭിഭാഷകരെ ചുമതലപ്പെടുത്താം

ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിംഗ്. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. 
 

governor called nine vice chancellors for hearing
Author
First Published Dec 3, 2022, 7:59 PM IST

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗവർണര്‍. വിസിമാർക്ക് നേരിട്ട് ഹാജരാകാം അല്ലെങ്കിൽ അഭിഭാഷകരെ ചുമതലപ്പെടുത്താം.12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്താനാണ് നോട്ടീസ്. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം. യുജിസി മാർഗ്ഗ നിർദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാർക്ക് തുടരാൻ യോഗ്യതയില്ലെന്നാണ് ഗവർണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു അവസാനിച്ചത്. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം. 

അതേസമയം കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗണ്‍സിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. സർവകലാശാല ധനകാര്യ വിഭാഗത്തിന്‍റെ അഭിപ്രായം തേടാതെയാണ് തിടുക്കപ്പെട്ട നീക്കങ്ങൾ. അഭിഭാഷകന് വേണ്ടി നൽകേണ്ട ഫീസ് തനത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കേണ്ടത്. വിദ്യാർത്ഥികൾ നൽകുന്ന ഫീസിൽ നിന്നടക്കം ഇതിനായി തുക വകമാറ്റേണ്ടി വരും. റിജി ജോണിന്‍റെ ഭാര്യ റോസ്‍ലിന്‍ ജോർജിനെയാണ് താത്കാലിക വിസിയായി നിയമിച്ചത്. റോസ്‍ലിന്‍ ജോർജിന്‍റെ നടപടികൾക്കെതിരെയും ആക്ഷേപങ്ങളുണ്ട്. റോസ്‍‍ലിന്‍ ജോർജിന് ഇടത് സംഘടനകളുടെയും പിന്തുണയുണ്ട്.

updating...

Follow Us:
Download App:
  • android
  • ios