തിരുവനന്തപുരം/ കരിപ്പൂര്‍: ഗവര്‍ണറും മന്ത്രിമാരുടെ സംഘവും ഉദ്യോഗസ്ഥരും കരിപ്പൂരിലെത്തും. രാവിലെ പത്ത് മണിയോടെയാണ് സന്ദർശനം . തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലേക്ക് തിരിച്ചത് . 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത,  സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്