യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. 

തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ​ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ പ്രതികരിച്ചു. ​ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കൺവെൻഷൻ. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates