ചരിത്ര വിരുദ്ധമായി ഗവർണർ  സംസാരിച്ചപ്പോൾ അത് തെറ്റാണെന്നു ചരിത്രകാരന്മാർ ചൂണ്ടികാട്ടിയെന്ന് റഹീം

കോഴിക്കോട്: ആർ എസ് എസിന്‍റെ പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുതെന്ന് ഡി വൈ എഫ് ഐ. പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ കണ്ടതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചരിത്ര വിരുദ്ധമായി ഗവർണർ സംസാരിച്ചപ്പോൾ അത് തെറ്റാണെന്നു ചരിത്രകാരന്മാർ ചൂണ്ടികാട്ടിയെന്നും റഹീം പറഞ്ഞു. ആർ എസ് എസിന്‍റെ പ്രചാരകനെപ്പോലെയാകരുത് ഗവർണറുടെ പെരുമാറ്റമെന്നും ഡിവൈഎഫ്ഐ സെക്രട്ടറി ആവശ്യപ്പെട്ടു. കോഴിക്കോട്ട് പൗരത്വ നിയമഭേദഗതിക്കതിരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.