തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് ഇന്റർവ്യു നടത്തുന്നതും ഡയറക്ടർ തസ്തിക ഒഴിച്ചിട്ട് അസി. ഡയറക്ടറെ മാത്രം നിയമിക്കുന്നതിലും വിശദീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്നായിരുന്നു സഹലയുടെ നിലപാട്.

കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്സിറ്റി എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ.സഹലയെ നിയമിക്കാൻ തിരക്കിട്ട നീക്കമെന്ന ആരോപണത്തിൽ ഗവർണർ വിസിയോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയുടെ പരാതിയിലാണ് ഗവർണറുടെ നടപടി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് ഇന്റർവ്യു നടത്തുന്നതും ഡയറക്ടർ തസ്തിക ഒഴിച്ചിട്ട് അസി. ഡയറക്ടറെ മാത്രം നിയമിക്കുന്നതിലും വിശദീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്നായിരുന്നു സഹലയുടെ നിലപാട്.
ഡയറക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തതിന് അനാവശ്യമായി വേട്ടയാടുകയാണ്. ഇന്റർവ്യൂവിൽ പങ്കെടുത്തത് മതിയായ യോഗ്യത ഉള്ളതുകൊണ്ടാണ്. മുപ്പതുപേര്‍ പങ്കെടുത്ത ഇന്റർവ്യൂവിൽ തന്‍റെ പേര് മാത്രം വലിച്ചിഴക്കുന്നത് ഷംസീറിന്‍റെ ഭാര്യ ആയതുകൊണ്ടാണെന്നും സഹല നേരത്തെ പറഞ്ഞിരുന്നു.