കുതിച്ചുയരുന്ന അവശ്യ സാധന വിലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ യാത്രാനിരക്കുകളെല്ലാം കൂടുകയാണ്. ബസ് ചാർജ്ജ് ജനുവരിയിൽ കൂട്ടാൻ തീരുമാനിച്ചിരിക്കെ ഓട്ടോ ടാക്സി നിരക്കും കൂടുമെന്ന് ഉറപ്പായി.
തിരുവനന്തപുരം: ബസ് ചാര്‍ജ്ജിന് (Bus Charge) പിന്നാലെ സംസ്ഥാനത്ത് ഓട്ടോ -ടാക്സി ചാര്‍ജ്ജ് (Auto taxi Fare) നിരക്ക് വർദ്ധനക്കും കളമൊരുങ്ങുന്നു. നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച സർക്കാർ ഒരു മാസത്തിനുള്ള പഠിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെ ചുമതലപ്പെടുത്തി. ഇതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റി വച്ചു
കുതിച്ചുയരുന്ന അവശ്യ സാധന വിലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ യാത്രാനിരക്കുകളെല്ലാം കൂടുകയാണ്. ബസ് ചാർജ്ജ് ജനുവരിയിൽ കൂട്ടാൻ തീരുമാനിച്ചിരിക്കെ ഓട്ടോ ടാക്സി നിരക്കും കൂടുമെന്ന് ഉറപ്പായി. ഓട്ടോ ടാക്സി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ നിരക്ക് വർദ്ധനയെന്ന ആവശ്യ ഗതാഗതമന്ത്രി അംഗീകരിച്ചു. തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരം നിരക്ക് വർദ്ധന പഠിക്കാൻ ബസ് ചാർജ്ജ് പഠിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
2018 ഡിസംബറിലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് കൂടിയത്. അന്ന് പെട്രോളിനും ഡീസലിനും 70 ല്‍ താഴെയായിരുന്നു നിരക്ക്. ഇന്ന് ഓയിലടക്കം 120 രൂപ വേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ചാര്‍ജ്ജ് കൂട്ടണമെന്ന ആവശ്യം സംഘനകള്‍ മുന്നോട്ട് വച്ചത്. നിലവിൽ ഓട്ടോയ്ക്ക് ഒന്നര കിലോമീറ്ററിന് മിനിമം 25 രൂപയാണ്. ഇത് 35 എങ്കിലും ആക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. ടാക്സിയുടെ മിനിമം നിരക്ക് 175 ല്‍ നിന്ന് 200 ആക്കണമെന്നാണ് ആവശ്യം. കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും വർദ്ധനവ്
