ലക്ഷക്കണക്കിന് കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകും

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ മൂന്ന് ശതമാനം ഡിയർനെസ് അലവൻസ് (ഡി എ) വർധനവ് ലഭിക്കും. ദേശീയ വിലസൂചികയിൽ ഉണ്ടായ ഉയർച്ചയാണ് ഈ വർധനവിന് കാരണം. ഇതോടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും സമാന സന്തോഷ വാർത്തയുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എയിൽ രണ്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player