Asianet News MalayalamAsianet News Malayalam

വൃക്ക വിൽക്കാൻ ഒരുങ്ങിയ തെരുവ് ഗായകന് സഹായവുമായി സർക്കാർ

റൊണാൾഡിനെ സംരക്ഷിക്കുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Govt helps  street singer ronald who sell his kidney
Author
Thiruvananthapuram, First Published Jul 14, 2021, 8:06 PM IST

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം ദുരിത ജീവിതം നയിക്കുന്ന തെരുവ് ഗായകന് സഹായവുമായി സർക്കാർ. റൊണാൾഡിനെ സംരക്ഷിക്കുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. റൊണാൾഡിന്‍റെ സ്ഥിതി പരിശോധിക്കാൻ കളക്ടർക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടിണി കാരണം വൃക്ക വിൽക്കാൻ തീരുമാനിച്ച റൊണാൾഡിന്‍റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ഡൗണ്‍ കാരണം ജീവിതം വഴിമുട്ടിയ തെരുവ് ഗായകൻ ഗത്യന്തരമില്ലാതെയാണ് വൃക്ക വിൽക്കാൻ ഒരുങ്ങിയത്. ആവശ്യമുള്ളവർ സമീപിക്കണമെന്ന ബോർഡുമായി തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിക്കുകയാണ് ഭിന്നശേഷിക്കാരനായ റൊണാൾഡ്.

റൊണാൾഡിന്‍റെ അക്കൗണ്ട് വിവരങ്ങള്‍

A/C No.67159589031
SBI ശംഖുമുഖം ബ്രാഞ്ച്
Mob. 8848435258

Follow Us:
Download App:
  • android
  • ios