കേസ് അന്വേഷണത്തിൽ പൊലീസിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും പാർട്ടി മുഖ പത്രം മുഖപ്രസംഗത്തിൽ പറയുന്നു. കേസിൽ അന്വേഷണം നടക്കുന്നില്ലെന്നാവർത്തിച്ച് വ്യക്തമാക്കി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.ഇതിനിടെ ആണ് ദേശാഭിമാനി മുഖപ്രസംഗം
തിരുവനന്തപുരം : സർക്കാർ അതിജീവിതക്കൊപ്പമെന്ന് (victim)പാർട്ടി പത്രമായ ദേശാഭിമാനി(deshabhimani ) മുഖ പ്രസംഗം(editorial). ഒരു ഘട്ടത്തിലും അതിജീവിതയെ സർക്കാർ കൈവിട്ടിട്ടില്ല. അതിജീവിതക്ക് സർക്കാർ നീതി ഉറപ്പാക്കും. വിസ്മയക്കും ഉത്രയ്ക്കും ജിഷയ്ക്കും കിട്ടിയ നീതി അതിജീവിതക്കും ഉറപ്പാക്കും.എൽഡിഎഫ് സർക്കാർ അല്ലായിരുന്നുവെങ്കിൽ ദിലീപിനെ ഒരിക്കലും അറസ്റ്റ് ചെയ്യുമായിരുന്നില്ല. കേസ് അന്വേഷണത്തിൽ പൊലീസിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും പാർട്ടി മുഖ പത്രം മുഖപ്രസംഗത്തിൽ പറയുന്നു. കേസിൽ അന്വേഷണം നടക്കുന്നില്ലെന്നാവർത്തിച്ച് വ്യക്തമാക്കി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.ഇതിനിടെ ആണ് ദേശാഭിമാനി മുഖപ്രസംഗം
പാതിവെന്ത കാര്യങ്ങളുമായി കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് അതിജീവിത നൽകിയി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ ഉടൻ കേസന്വേഷണം അവസാനിപ്പിക്കേണ്ടെന്ന് സർക്കാർ നിർദേശം നൽകി.
നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.അതിജീവിത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്.അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു.വെള്ളിയാഴ്ച ക്കുള്ളിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേർത്തിട്ടില്ല ..അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു.കേസ് വെള്ളിയാഴ്ച പരിഗണിക്കും.അന്ന് ആവശ്യം എങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.
ഇതിനിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കാണും. രാവിലെ സെക്രട്ടേറിയറ്റിൽ എത്തിയാണ് കൂടക്കാഴ്ച
