Asianet News MalayalamAsianet News Malayalam

ആശയക്കുഴപ്പമില്ല, കാര്‍ഷിക കടങ്ങള്‍ക്ക് ഇപ്പോഴും മൊറട്ടോറിയമുണ്ടെന്ന് സര്‍ക്കാര്‍

കർഷകരുടെ വായ്പകൾക്കുള്ള മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് സെക്രട്ടറി എത്തിയത്.

govt over moratorium in  farmers loan
Author
Thiruvananthapuram, First Published Mar 19, 2019, 6:10 PM IST

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്ക് നല്‍കുന്ന മൊറട്ടോറിയത്തില്‍ ആശയക്കുഴപ്പമില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് ഇപ്പോഴും മൊറട്ടോറിയം നിലവിലുണ്ട്. മൊറട്ടോറിയത്തിന് ഒക്ടോബര്‍ 11 വരെ കാലാവധിയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ആശയക്കുഴപ്പം തെറ്റിദ്ധാരണ കാരണമെന്നും കൃഷിമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണം നല്‍കി. 

കർഷകരുടെ വായ്പകൾക്കുള്ള മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്ന പതിവ് നടക്കാത്തതിനേക്കുറിച്ച് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും വി എസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് സെക്രട്ടറി എത്തിയത്.

അതേസമയം ഒരു ക‍‍ർഷകനേതിരേയും ജപ്തി നടപടി ഉണ്ടാകില്ലെന്നും ഉത്തരവ് ഇറങ്ങാത്തത് സാങ്കേതികം മാത്രമാണെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു. ഇതേവാദം ഉന്നയിച്ചാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസും ഉത്തരവ് ഇറങ്ങാത്തതിനെ ന്യായീകരിക്കുന്നത്. വോട്ടർ മാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങൾ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തെതെന്നാണ് വിശദീകരണം. 

എന്നാൽ ചീഫ് സെക്രട്ടറിയുടെ തീരുമാനത്തെ എതിർത്ത് മന്ത്രിസഭയിലെ അംഗം തന്നെ രംഗത്ത് വന്നത് ഈ കാര്യത്തിലെ അഭിപ്രായവ്യത്യാസം പരസ്യമാക്കുന്നതാണ്. കാർഷിക വായ്പയിൽ ജപ്തി തടയുന്ന ഉത്തരവൊന്നും നിലവിലില്ലെന്നത് രാഷ്ട്രീയമായി പ്രതിപക്ഷം സർക്കാരിനെതിരെ ആയുധവുമാക്കും.

Follow Us:
Download App:
  • android
  • ios