സർക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡായ മിന്നൽ മാജിക് ഈ മാസം അവസാനം വിപണിയിലെത്തും. ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദിപ്പിക്കുന്ന അരലിറ്റർ കുപ്പിക്ക് 400 രൂപയാണ് വില. 

തിരുവനന്തപുരം: സർക്കാരിൻ്റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനം വിപണിയിൽ എത്തും. അരലിറ്റർ കുപ്പിയാണ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിക്കുക. അരലിറ്റർ കുപ്പിയുടെ വില 400 രൂപയാണ്. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക.

Add Asianetnews as a Preferred SourcegooglePreferred

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്‍റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. മദ്യ ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിൽ ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

മദ്യത്തിന് പുറമെ സ്പിരിറ്റ് കൂടി ഇവിടെ ഉത്പാദിപ്പിക്കാനും നീക്കമുണ്ട്. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിന് പുറമെയാണ് മിന്നൽ മാജിക് കൂടി വിപണയിൽ എത്തുന്നത്.