Asianet News MalayalamAsianet News Malayalam

'​ഗ്രാമീൺ ബാങ്കിന്റെ നടപടി ക്രൂരം, മറ്റ് ബാങ്കുകൾ കേരള ബാങ്ക് മാതൃക പിന്തുടരണം'; മന്ത്രി വാസവൻ ലൈവത്തോണില്‍

സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. 

Grameen Banks action is brutal other banks should follow Kerala Banks example Minister Vasavan at Livethon
Author
First Published Aug 18, 2024, 11:50 AM IST | Last Updated Aug 18, 2024, 12:12 PM IST

തിരുവനന്തപുരം: വയനാട്ടിൽ ദുരിതബാധിതരായ ആളുകളുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വിഎൻ വാസവൻ. ഏഷ്യാനെറ്റ് ന്യൂസ് എൻനാട് വയനാട് മൂന്നാം ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് ബാങ്കുകൾ കേരള ബാങ്കിന്റെ മാതൃക പിന്തുടരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം​ ദുരിതബാധിതരായ ആളുകളുടെ ഇഎംഐ ​പിടിച്ച ​ഗ്രാമീൺ ബാങ്ക് നടപടി വളരെ ക്രൂരമായിപ്പോയി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മര്യാദരഹിതമായ നടപടിയാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സഹായത്തിൽ നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന രീതി ശരിയല്ല. അത്തരത്തിലുള്ള സമീപനത്തിലേക്ക് ഏത് ബാങ്ക് മാനേജരോ മാനേജ്മെന്റോ വന്നാലും അതിനോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. ഇത് എസ്എൽബിസിയുടെ ശ്രദ്ധയിൽ പെടത്തുമെന്നും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും  മന്ത്രി വാസവൻ പറഞ്ഞു.

വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും ഉറപ്പ് പാഴ്വാക്കായ നടപടിയാണ് ഗ്രാമീണ്‍ ബാങ്കിന്‍റ ഭാഗത്ത് നിന്നുണ്ടായത്. ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ചു. സർക്കാരിൽ നിന്നുളള അടിയന്തര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios