പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്യും.

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്യും. ഇവരെ നേരത്തെ കേസിൽ പ്രതിയാക്കിയിരുന്നു. വൈകാതെ ഇവർക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരെ അന്യായമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വധശ്രമകേസെടുക്കാനാണ് സാധ്യത.

Add Asianetnews as a Preferred SourcegooglePreferred

ഗൺമാന്മാരുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും പരിഗണിക്കും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മർദനമേറ്റ എ.ഡി തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ കേസിൽ കക്ഷി ചേരും. വിഐപി സുരക്ഷ ഡ്യൂട്ടിയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് ചെയ്തത് എന്നാണ് ഗൺമാൻമാരുടെ വാദം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത്.