ഓൺലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കും പ്രവേശനം. ഗുരുവായൂർ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം.

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനത്തിന് അനുമതി. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കും പ്രവേശനം. ദിനംപ്രതി 600 പേർക്കാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗുരുവായൂർ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം. ടിപിആർ വർദ്ധിച്ചതിനെ തുടർന്ന് പ്രവേശനത്തിന് അനുമതിയില്ലായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona