ജിംനാസ്റ്റിക്സിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരു എട്ട് വയസുകാരിയുണ്ട് തൊടുപുഴയിൽ. മൂന്നാം ക്ലാസുകാരി ആൻഡ്രിയ സജി യൂട്യൂബിൽ നോക്കി സ്വന്തമായി പഠിച്ചതാണ് ജിംനാസ്റ്റിക്സ്. ഒളിമ്പിക്സാണ് ആൻഡ്രിയയുടെ ലക്ഷ്യം.

തൊടുപുഴ: ജിംനാസ്റ്റിക്സിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരു എട്ട് വയസുകാരിയുണ്ട് തൊടുപുഴയിൽ. മൂന്നാം ക്ലാസുകാരി ആൻഡ്രിയ സജി യൂട്യൂബിൽ നോക്കി സ്വന്തമായി പഠിച്ചതാണ് ജിംനാസ്റ്റിക്സ്. ഒളിമ്പിക്സാണ് ആൻഡ്രിയയുടെ ലക്ഷ്യം.

ലോക്ഡൗണിൽ വിരസത മാറ്റാനായി യൂട്യൂബ് കണ്ടുകൊണ്ടിരുന്നപ്പോൾ ആൻഡ്രിയക്ക് തോന്നിയൊരു കൗതുകം. ബാക്ക്ബെൻഡ്, കോൺടോർഷൻ, കാർട്ട് വീൽ തുടങ്ങി ജിംനാസ്റ്റിക്സിലെ നിരവധി അഭ്യാസങ്ങൾ ആൻഡ്രിയക്കിപ്പോൾ വഴങ്ങും.

മൂന്നാം ക്ലാസുകാരി ആൻഡ്രിയക്ക് കട്ട സപ്പോർട്ടുമായി സഹോദരിയും എട്ടാം ക്ലാസുകാരിയുമായ ആൻടെസയുണ്ട്. ഒപ്പം മാതാപിതാക്കൾ റിയയും സജിയും. ശ്രീജിത്ത് രവി കേന്ദ്ര കഥാപാത്രമായെത്തുന്ന കോട എന്ന ചിത്രത്തിലും ആൻഡ്രിയ അഭിനയിച്ചു.

YouTube video player

അടുത്തൊന്നും ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രങ്ങളില്ല എന്നതാണ് ആൻഡ്രിയ നേരിടുന്ന വെല്ലുവിളി. കൊവിഡ് ഭീതിയൊഴിഞ്ഞാൽ പുറത്ത് പോയാണെങ്കിലും പരിശീലനം നേടി ഒളിമ്പിക്സിലെത്തുക എന്നതാണ് ആൻഡ്രിയയുടെ ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona